Today: 07 Sep 2024 GMT   Tell Your Friend
Advertisements
ലാത്വിയയിലെ തടാകത്തില്‍ കാണാതായ ഇടുക്കിക്കാരന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Photo #1 - Europe - Otta Nottathil - albin_body_found_lake_accident_Latvia
റിഗ:യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലെ റിഗ നഗരത്തിനടുത്തുള്ള തടാകത്തില്‍ നീന്തലിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മുതല്‍ അധികാരികള്‍ തെരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ സഹപാഠികള്‍ ഞായറാഴ്ച രാവിലെ പ്രദേശവാസികളുടെ സഹായത്തോടെ തെരച്ചിലിനായി ഇറങ്ങിയപ്പോഴാണ് മൃതദേഹം വെള്ളത്തിനു മുകളില്‍ പ്രത്യക്ഷപ്പെട്ടത്.

അത്യാഹിതം സംഭവിച്ച സ്ഥലത്തുനിന്നും വളരെ അകലെയല്ലാത്ത സ്ഥലത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.. തുടര്‍ന്ന് ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. ഉടന്‍തന്നെ പൊലീസും ഫയര്‍ഫോഴ്സും എത്തി മൃതദേഹം ഏറ്റെടുത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കയാണ്. ഇനിയും പോസ്ററ് മാര്‍ട്ടവും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനാണ് സുഹൃത്തുക്കളുടെയും അവിടെയെത്തിയ ബന്ധുക്കളുടെയും ശ്രമം.

തിങ്കളാഴ്ചയേ ഒഫീഷ്യന്‍ ഐഡന്റിഫിക്കേഷന്‍ നടക്കുകയുള്ളു.
ഇതിനിടെ ഫ്യൂണറല്‍ ഹോമുമായും ഇടപെട്ടിട്ടുണ്ട്.

തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കള്‍ക്കു പിന്നാലെ നീന്തിയ ആല്‍ബിന്‍ മറുകരയെത്താറായപ്പോള്‍
കുഴഞ്ഞു പോവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. എട്ടു മാസം മുന്‍പാണു പഠനത്തിനായി ആല്‍ബിന്‍ ലാത്വിയയില്‍ എത്തിയത്.

മറൈന്‍ ടെക്നോളജി പഠിക്കാന്‍ എത്തിയതായിരുന്നു. വിഷത്തില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, സ്വീഡനിലെ എംബസി ഒഫീഷല്‍സും കേരളത്തിലെ നോര്‍ക്കയും ഇടപെട്ടിട്ടുണ്ട്. ഇവരുടെ സമയോജിതമായ ഇടപെടല്‍ മൂലം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആല്‍ബിനെ നാട്ടില്‍ തന്നെ സംസ്ക്കരിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.

വെള്ളത്തൂവല്‍, ആനച്ചാല്‍ അമ്പലത്തിനു സമീപം അറയ്ക്കല്‍ ഷിന്റോയുടെയും റീനയുടെയും മകനാണ് 19 കാരനായ ആല്‍ബിന്‍. പ്രവാസിഓണ്‍ലൈന്‍ റിഗയിലുള്ള ആല്‍ബിന്റെ ബന്ധുവുമായി നിരന്തരം സമ്പര്‍ക്കും പുലര്‍ത്തിവരികയാണ്.
- dated 22 Jul 2024


Comments:
Keywords: Europe - Otta Nottathil - albin_body_found_lake_accident_Latvia Europe - Otta Nottathil - albin_body_found_lake_accident_Latvia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us